എന്താണ് പ്രവാസി പെൻഷൻ?

വിദേശരാജ്യങ്ങളിലോ കേരളത്തിന് പുറത്തോ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്ക് കേരള ഗവൺമെന്റിന്റെ കീഴിലുള്ള നോർക്ക നൽകുന്ന പെൻഷൻ പദ്ധതിയാണ് പ്രവാസി പെൻഷൻ, നോർക്ക പെൻഷൻ എന്നും ഇത് അറിയപ്പെടുന്നു 18 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള വിദേശരാജ്യത്വം കേരളത്തിന് പുറത്തോ രണ്ടു വർഷത്തിൽ അധികം താമസിച്ച് പ്രവാസികൾക്കാണ് ഈ ഒരു പെൻഷൻ യോഗ്യത ഉള്ളത്.

എന്തൊക്കെയാണ് ഇതിൻറെ ഗുണങ്ങൾ?

* പ്രതിമാസം 350 രൂപ അടച്ചാൽ മാസത്തിൽ മിനിമം 3500 മുതൽ 7000 രൂപ വരെ പെൻഷൻ കിട്ടുന്ന അടിപൊളി പദ്ധതിയാണ് പ്രവാസി പെൻഷൻ.

* 55 ആമത്തെ വയസ്സിൽ ചേർന്ന ആൾ വെറും അഞ്ചുവർഷം അടച്ചാൽ 60 വയസ്സ് മുതൽ പെൻഷൻ വാങ്ങാം എന്നാൽ 55 വയസ്സിന് താഴെയുള്ളവർ 60 വയസ്സ് വരെ അടച്ചിരിക്കണം അങ്ങനെ അടക്കുമ്പോൾ കിട്ടുന്ന പെൻഷൻ തുകയും കൂടും.

*ഇനി പെൻഷനിൽ ജോയിൻ ചേർന്ന് അഞ്ചുവർഷം മിനിമം പെൻഷൻ വരിസംഖ്യ എടുത്തതിനുശേഷം പ്രവാസി മരണപ്പെട്ടാൽ പോലും അയാളുടെ നോമിനിക്ക് നോമിനിയുടെ മരണം വരെ പെൻഷൻ ലഭിക്കും പ്രവാസിക്ക് അർഹതപ്പെട്ട പെൻഷൻ തുകയുടെ പകുതിയാണ് എല്ലാ മാസവും ലഭിക്കുക.

* മൂന്നുവർഷം വരിസംഖ്യ അടച്ച പ്രവാസിയുടെ മകളുടെ മകൻറെ വിവാഹത്തിന് ധനസഹായമായി പതിനായിരം രൂപ ലഭിക്കാൻ അർഹതയുണ്ട്.

പ്രവാസി പെൻഷനിൽ ജോയിൻ ചെയ്യുന്നത് എങ്ങനെ?

* Pravasi Kerala website വഴി ഓൺലൈനായി ചേരാം

* അക്ഷയ സെൻറർ വഴി ചേരാം

* യുഎഇയിലുള്ളവർ താഴെ വാട്സപ്പ് നമ്പറിലേക്ക് നിങ്ങളുടെ പാസ്പോർട്ട് കോപ്പി എമിറേറ്റ്സ് ഐഡി കോപ്പി ആധാർ കോപ്പി എന്നിവ (സ്വയം സാക്ഷ്യപ്പെടുത്തിയത് ) അയച്ചു കൊടുത്താൽ നിങ്ങൾക്ക് പ്രവാസി പെൻഷനിൽ ചേരാനുള്ള അപേക്ഷ ചെയ്തു തരുന്നതാണ്.

WhatsApp Number: +971562028141

Comments